covid-in-jail

ആഗ്രയിൽ ഒരു തടവുകാരനും കൊവിഡ്

ന്യൂഡൽഹി: മഹാരാഷ്ട്ര മുംബയിലെ ആർതർ റോഡ് ജയിലിലെ 72 തടവുകാർക്കും ഏഴും ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിച്ച തടവുകാരെ കനത്ത സുരക്ഷയിൽ ഇന്ന് രാവിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റും. ജീവനക്കാരെ പ്രത്യേകമായി ആശുപത്രിയിലെത്തിക്കുമെന്ന് ജയിൽ അധികൃതർ അറിയിച്ചു.

ആഗ്ര സെന്റർ ജയിലിലെ ഒരു തടവുകാരനും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന് കഴിഞ്ഞ ഒന്നരമാസമായി സന്ദർശകരുമായോ പുറത്തുനിന്നുള്ളവരുമായോ യാതൊരു സമ്പർക്കവും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്. തുടർന്ന് ഫലം പുനപരിശോധിക്കാനായി വീണ്ടും സാമ്പിളുകളെടുത്ത് പരിശോധനയ്ക്ക് അയച്ചു.

-കേരളമുൾപ്പെടെ 13 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 24 മണിക്കൂറിനിടെ പുതിയ കൊവിഡ് ബാധിതരില്ലെന്ന് കേന്ദ്രആരോഗ്യമന്ത്രി ഹർഷവർദ്ധൻ പറഞ്ഞു. മറ്റുരാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയുടെ കോവിഡ് മരണനിരക്ക് 3.3 ശതമാനമാണ്. രോഗമുക്തി നിരക്ക് 28.83 ശതമാനവും. അദ്ദേഹം വ്യക്തമാക്കി.
-അസമിൽ നിന്നും കർണാടകയിൽ നിന്നുമുള്ള 24 തബ് ലീഗ് പ്രവർത്തകർക്കെതിരെ യു.പിയിലെ ഷാംലിയിൽ കേസെടുത്തു. തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത വിവരം പൊലീസിനെ അറിയിക്കാതെ ഷാംലിയിലെകൈരാനയിലെ പള്ളിയിൽ ഇവർ താമസിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

-യു.പിയിൽ 73 പുതിയ കൊവിഡ് രോഗികൾ.

-ഗുജറാത്തിൽ 388 പുതിയ കൊവിഡ് ബാധിതരും 29 മരണവും.

-ജമ്മുകാശ്മീരിൽ 18 പുതിയ കേസുകൾ.
-ബീഹാറിൽ 70 കാരൻ മരിച്ചതോടെ സംസ്ഥാനത്തെ കൊവിഡ് മരണം 5 ആയി.