ന്യൂഡൽഹി: വിശാഖപട്ടണത്തെ വിഷവാതക ദുരന്ത സാഹചര്യങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ദുരന്ത നിരവാണ അതോറിട്ടിയുടെ അടിയന്തര യോഗം ചേർന്നു.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, സഹമന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സംയുക്ത യോഗം ചേർന്ന് രക്ഷാപ്രവർത്തനത്തിനും പുനരധിവാസത്തിനുമുള്ള നടപടികൾ ചർച്ച ചെയ്‌തു. ദേശീയ ദുരന്ത നിവാരണ സേനയുടെ പൂനെയിൽ നിന്നുള്ള വിദഗ്‌ദ്ധ സംഘത്തെ അയ്‌ക്കാൻ തീരുമാനിച്ചു.
രാവിലെ പ്രധാനമന്ത്രി ആന്ധ്രാ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢിയെ ഫോണിൽ വിളിച്ച് വിവരങ്ങൾ ആരാഞ്ഞു. കേന്ദ്രസർക്കാരിന്റെ എല്ലാ സഹായവും വാഗ്‌ദാനം ചെയ്‌തു.