covid-death

ന്യൂഡൽഹി: കൊവിഡ് ബാധിച്ച് ഡൽഹിയിൽ ഡോക്ടറും ഭാര്യയും മരിച്ചു. പടിഞ്ഞാറൻ ഡൽഹി
രോഹിണി സെക്ടർ 28ലെ ബഗ്ബൻ അപ്പാർട്ട്‌മെൻറ് 297ൽ താമസിക്കുന്ന പശ്ചിമബംഗാൾ സ്വദേശിയായ ഡോ. റിപ്പൺ മല്ലിക്ക് (55), ഭാര്യ ബൈക്കാലി (50) എന്നിവരാണ് മരിച്ചത്. ഇവർക്ക് രോഗലക്ഷണമുണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്. വൃക്കരോഗബാധിതയായ ബൈക്കാലിയെയാണ് ആദ്യം അസ്വസ്തതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് വീട്ടിൽ തളർന്നുവീണ റിപ്പൺ മല്ലിക്കിനെയും ആശുപത്രിയിലെത്തിച്ചു. മേയ് നാലിന് രാവിലെ മല്ലിക്കും വൈകിട്ട് ഭാര്യയും മരിച്ചു. സാമ്പിൾ പരിശോധനയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് മൃതദേഹം പഞ്ചാബി ബാഗിലെ ശ്മശാനത്തിൽ സംസ്‌കരിച്ചു. ഇവരുടെ മക്കളെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കി. ജഹാംഗീർപുരിയിൽ സ്വകാര്യ മെഡിക്കൽ ക്ലിനിക്ക് നടത്തുകയായിരുന്നു റിപ്പൺ മല്ലിക്. നിരവധി പേർക്ക് കൊവിഡ് സ്ഥിരീകരിച്ച പ്രദേശമാണ് ജഹാംഗീർപുരി.