liquor-sshope

ന്യൂഡൽഹി: ഡൽഹിയിൽ മദ്യ വിൽപ്പന ശാലകൾക്ക് മുന്നിലെ തിരക്ക് നിയന്ത്രിക്കാൻ സംസ്ഥാനസർക്കാർ ഓൺലൈൻ ടോക്കൺ സംവിധാനം ഏർപ്പെടുത്തി. ആവശ്യക്കാർക്ക് www.qtoken.in വെബ്സൈറ്റിലൂടെ ഇ-ടോക്കൺ ബുക്ക് ചെയ്യാം. കട ഉപഭോക്താവിന് തിരഞ്ഞെടുക്കാം. വാങ്ങാനെത്തേണ്ട സമയം ടോക്കണിലൂടെ ലഭിക്കും. അനുവദിക്കപ്പെട്ട സമയത്ത് സാമൂഹിക അകലം പാലിച്ച് മദ്യം വാങ്ങാം. കഴിഞ്ഞ ദിവസങ്ങളിൽ മദ്യ ശാലകൾക്ക് മുൻപിൽ കൊവിഡ് സുരക്ഷ മാനദണ്ഡങ്ങൾ ലംഘിച്ച് ആൾക്കൂട്ടം ഉണ്ടായതിനെ തുട‌ർന്ന് പലയിടങ്ങളിലും പൊലീസിന് ലാത്തിച്ചാർജ്ജ് നടത്തേണ്ടിവന്നിരുന്നു.