ന്യൂഡൽഹി: പ്രധാനമന്ത്രി ഗവേഷണ ഫെലോഷിപ്പ് പദ്ധതിക്ക് അപേക്ഷിക്കാൻ എൻജിനീയറിംഗ് പ്രവേശന പരീക്ഷയായ ഗേറ്റിൽ നേടേണ്ട യോഗ്യതാ മാർക്ക് 750ൽ നിന്ന് 650ആയി കുറച്ചു. ഫെലോപ്പിഷ് നൽകുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഗവേഷണം ചെയ്യുന്നവർക്ക് പദ്ധതിയിൽ ലാറ്ററൽ പ്രവേശനം അനുവദിക്കാനും കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം തീരുമാനിച്ചു.

പുതിയ ചട്ടമനുസരിച്ച് ഐ.ഐ.ടികൾ, ഐ.ഐ.എസ്.സി, എൻ.ഐ.ടികൾ, ട്രിപ്പിൾ ഐ.ടികൾ തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴികെ മറ്റ് അംഗീകൃത സ്ഥാപനങ്ങളിൽ പഠിച്ച വിദ്യാർത്ഥികൾക്ക് പ്രധാനമന്ത്രി ഗവേഷണ ഫെലോപ്പിഷിന് അപേക്ഷിക്കാൻ ഗേറ്റിൽ 650മാർക്ക് മതി. കുറഞ്ഞത് എട്ട് സി.ജി.പി.എ എന്ന യോഗ്യതയ്‌ക്കു പുറമെയാണിതെന്നും പത്രക്കുറിപ്പിൽ പറയുന്നു.