automobile-scrap

ന്യൂഡൽഹി: പഴയ വാഹനങ്ങൾ പൊളിക്കുന്നതിനുള്ള ഓട്ടോ സ്‌ക്രാപ്പിംഗ് നയത്തിന് ഉടൻ അന്തിമ രൂപം നൽകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ഓട്ടോമൊബൈൽ വ്യവസായത്തിന് കുതിപ്പ് നൽകാനും ചെലവു കുറയ്‌ക്കാനും അതുപകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നയങ്ങൾക്ക് ഉടൻ രൂപം നൽകാൻ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിട്ടുണ്ട്. അടുത്ത രണ്ടു വർഷത്തിനുള്ളിൽ രാജ്യത്ത് 15 ലക്ഷം കോടി രൂപയുടെ റോഡ് നിർമാണമാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി അറിയിച്ചു. ഓട്ടോമൊബൈൽ നിർമാണ മേഖലയിൽ പണലഭ്യത വർദ്ധിപ്പിക്കുന്നതിന് വിദേശ മൂലധനം ഉൾപ്പെടെ കുറഞ്ഞ പലിശ നിരക്കിലുള്ള വായ്പകൾ ലഭ്യമാക്കണം. ബിഎസ്4 വാഹനങ്ങളുടെ കാര്യത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കുമെങ്കിലും ഓട്ടോമൊബൈൽ വ്യവസായ മേഖലയുടെ താത്പര്യവുംകണക്കിലെടുക്കും.