ന്യൂഡൽഹി: ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയുടെ പുതുക്കിയ തീയതി കേന്ദ്രം പ്രഖ്യാപിച്ചു. ആഗസ്റ്റ് 23നാണ് പരീക്ഷ നടക്കുമെന്ന് കേന്ദ്രമാനവവിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാൽ അറിയിച്ചു. നേരത്തെ മേയ് 17ന് നിശ്ചയിച്ചിരുന്ന പരീക്ഷ കൊവിഡ് സാഹചര്യത്തിൽ മാറ്റിവയ്ക്കുകയായിരുന്നു.