ന്യൂഡൽഹി: വിദേശത്തു നിന്നുള്ള പ്രവാസി വിമാനങ്ങളിൽ മുൻഗണന ലഭിക്കാൻ ഗർഭിണികൾ ഡോക്‌ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ അറിയിച്ചു. ഡോക്ടർ നൽകുന്ന 'സർട്ടിഫൈഡ് ടു ഫ്ലൈ' എന്ന സർട്ടിഫിക്കറ്റാണ് ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്യേണ്ടത്. പ്രായമായവർ, രോഗബാധിതർ എന്നിവർക്കും മുൻഗണന നൽകും. ചില രാജ്യങ്ങളിൽ നിന്ന് ഷെഡ്യൂൾഡ് കൊമേഴ്ഷ്യൽ വിമാനങ്ങളിൽ ബുക്ക് ചെയ്‌ത ടിക്കറ്റ് റദ്ദായവർക്കും ഇന്ത്യൻ എംബസിയിൽ രജിസ്‌റ്റർ ചെയ്‌ത് യാത്ര ഉറപ്പാക്കാം. ഇന്തോനേഷ്യ, ശ്രീലങ്ക, തുർക്കി, ജപ്പാൻ, കാനഡ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലുള്ളവർ അവിടത്തെ ഇന്ത്യൻ എംബസികളിൽ പേരു രജിസ്റ്റർ ചെയ്യണം.