ന്യൂഡൽഹി: പരിശീലന പറക്കലിനിടെ ജലന്ധർ വ്യോമസേനാ താവളത്തിൽ നിന്നും പറന്നുയർന്ന വ്യോമസേനയുടെ മിഗ് - 29 യുദ്ധ വിമാനം തകർന്നു വീണു. പൈലറ്റ് രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 10.45 ഓടെയായിരുന്നു സംഭവം. പരിശീലനത്തിനിടെ സാങ്കേതിക തകരാറിനെ തുടർന്ന് വിമാനത്തിന്റെ നിയന്ത്രണം നഷ്‌ടപ്പെടുകയായിരുന്നു. വിമാനത്തിൽ നിന്ന് സ്വയം പുറത്തേക്ക് ചാടിയ പൈലറ്റിനെ സേനയുടെ ഹെലികോപ്റ്റർ എത്തി രക്ഷപ്പെടുത്തി. സംഭവത്തിൽ സേന അന്വേഷണത്തിന് ഉത്തരവിട്ടു.