ന്യൂഡൽഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസിൽ ബാക്കിയുള്ള പരീക്ഷകൾ രാജ്യവ്യാപകമായി ജൂലായ് 1 മുതൽ 15 വരെ നടത്തും. ലോക് ഡൗണിനെ തുടർന്ന് മാറ്റിവച്ച പരീക്ഷകളുടെ പുതുക്കിയ തീയതി കേന്ദ്ര മന്ത്രി രമേഷ് പൊഖ്രിയാൽ ആണ് പ്രഖ്യാപിച്ചത്. ബിസിനസ് സ്റ്റഡീസ്, ജ്യോഗ്രഫി, ഹിന്ദി (കോർ),ഹിന്ദി (ഇലക്ടീവ്),ഹോം സയൻസ്, സോഷ്യോളജി, കമ്പ്യൂട്ടർ സയൻസ് (ഓൾഡ്), കമ്പ്യൂട്ടർ സയൻസ് (ന്യൂ), ഇൻഫർമേഷൻ പ്രാക്ടീസ് (ഓൾഡ്), ഇൻഫർമേഷൻ പ്രാക്ടീസ് (ന്യൂ), ഇൻഫർമേഷൻ ടെക്‌നോളജി, ബയോടെക്‌നോളജി വിഷയങ്ങളിലാണ് പരീക്ഷ. ആഗസ്റ്റിൽ ഫലം പ്രഖ്യാപിക്കും.കലാപം നടന്ന വടക്കു കിഴക്കൻ ഡൽഹിയിൽ ബാക്കിയുള്ള പത്താം ക്ലാസ് പരീക്ഷയും ഇതേ തിയതികളിൽ നടക്കും.