ന്യൂഡൽഹി: കൊവിഡ് മുക്തിക്കുള്ള പ്ലാസ്മ തെറാപ്പി ചികിത്സയുടെ രണ്ടാംഘട്ട പരീക്ഷണത്തിന് രാജ്യത്തെ 21 ആശുപത്രികൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം അനുമതി നൽകി. പ്ലാസ്മ ചികിത്സയുടെ സുരക്ഷയും കാര്യക്ഷമതയും വിലയിരുത്താനാണ് ഐ.സി.എം.ആറിന്റെ നേതൃത്വത്തിലുളള രണ്ടാംഘട്ട പരീക്ഷണമെന്ന് ആരോഗ്യമന്ത്രാലയ ജോ. സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. കേരളത്തിലെ ആശുപത്രികൾ പട്ടികയിലില്ല. ഏറ്റവും കൂടുതൽ രോഗികളുള്ള മഹാരാഷ്ട്രയിലെ 5, ഗുജറാത്തിലെ 4,രാജസ്ഥാൻ,തമിഴ്‌നാട്, മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ രണ്ട് വീതം ആശുപത്രികളും പഞ്ചാബ്, കർണാടക, തെലുങ്കാന, ചണ്ഡീഗഡ് എന്നിവിടങ്ങളിലെ ഒന്നും വീതം ആശുപത്രികളുമാണ് തിരഞ്ഞെടുത്തത്.
പ്ലാസ്മ തെറാപ്പി ചികിത്സ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നേരത്തെ പറഞ്ഞിരുന്നു.