ന്യൂഡൽഹി:പ്രവാസികളെ മടക്കികൊണ്ടുവരുന്ന വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി കുവൈറ്റിൽ കുടുങ്ങിയവരുടെ ആദ്യസംഘത്തെ ഇന്നലെ രണ്ടു വിമാനങ്ങളിലായി ഇന്ത്യയിലെത്തിച്ചു. ആദ്യവിമാനം ഹൈദരാബാദിലും രണ്ടാമത്തെ വിമാനം കൊച്ചിയിലും എത്തി. ഇന്ത്യ യാത്രാപദ്ധതി ആവിഷ്കരിക്കുന്നതിനു മുമ്പേതന്നെ, സ്വന്തം വിമാനങ്ങളിൽ അവരെ എത്തിക്കാമെന്ന് പ്രഖ്യാപിച്ച രാജ്യമാണ് കുവൈറ്റ്. പക്ഷേ, വന്ദേഭാരത് യാത്രയുടെ ആദ്യദിവസങ്ങളിൽ അവിടെ നിന്ന് സർവീസ് ആരംഭിക്കാൻ സാങ്കേതിക തടസങ്ങളാൽ കഴിയാതെ വന്നു. ഇതിനാണ് ഇന്നലെ പരിഹാരമായത്.

ഇന്നലെ 8 വിമാനങ്ങൾ

# ഇന്നലെ ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രവാസികളുമായി എത്തിയത് എട്ടു എയർ ഇന്ത്യ വിമാനങ്ങൾ

# കേരളത്തിലേക്ക് വന്നത് മൂന്നു വിമാനങ്ങൾ

# ലണ്ടനിൽ നിന്നുള്ള ആദ്യവിമാനം മുംബയിൽ

# ക്വാലാലമ്പൂർ വിമാനം ട്രിച്ചിയിൽ

# ഢാക്ക വിമാനം ഡൽഹിയിൽ

#കുവൈറ്റ് വിമാനം ഹൈദരാബാദിൽ

# ഷാർജ വിമാനം ലക്നൗവിൽ