ന്യൂഡൽഹി: കൊവിഡ് ചികിത്സയ്ക്കായി സ്വയം നിർമ്മിച്ച മരുന്ന് കഴിച്ച് തമിഴ്‌നാട്ടിൽ ഫാർമസിസ്റ്റ് മരിച്ചു. ചെന്നൈ ആസ്ഥാനമായ ആയുർവേദ മരുന്ന് കമ്പനിയിലെ ഫാർമസിസ്റ്റും പ്രൊഡക്‌ഷൻ മാനേജരുമായ കെ. ശിവനേശനാണ് (47) മരിച്ചത്. കമ്പനി ഉടമ രാജ്കുമാറും ശിവനേശനും ചേർന്നാണ് മരുന്ന് തയ്യാറാക്കിയത്. ഇരുവരും സ്വയം പരീക്ഷിക്കുകയും ചെയ്തു. താമസിയാതെ തളർന്നുവീണു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ശിവനേശൻ മരിച്ചു.
ശിവനേശൻ പരീക്ഷണ മരുന്ന് കൂടുതൽ കഴിച്ചിരുന്നതായും രാജ്കുമാർ രണ്ടു തുള്ളി മാത്രമേ കഴിച്ചുള്ളൂവെന്നും പറയുന്നു. കഴിഞ്ഞ ഇരുപത് വർഷമായി ശിവനേശൻ കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട്. സോഡിയം ഹൈഡ്രേറ്റ്, സോഡിയം നൈട്രേറ്റ്, നൈട്രിക് ഓക്‌സൈഡ് എന്നിവയുടെ അംശം ഇയാളുടെ ശരീരത്തിൽ കലർന്നിട്ടുണ്ടെന്ന് പരിശോധനയിൽ തെളിഞ്ഞു.
.