ന്യൂഡൽഹി : മഹാമാരി നാശം വിതച്ച പാശ്ചാത്യ രാജ്യങ്ങളുടെ അത്രയും ഗൗരവമല്ലെങ്കിലും ഇന്ത്യയിൽ കൊവിഡ് ഇനിയും ഗുരുതരമായേക്കുമെന്ന സാദ്ധ്യത തള്ളിക്കളയാനാവില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർദ്ധൻ പറഞ്ഞു. രാജ്യം അത്തരമൊരു സാഹചര്യത്തെ നേരിടാനുള്ള തയ്യാറെടുപ്പ് നടത്തുന്നുണ്ടെന്നും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ കൊവിഡ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വീഡിയോ കോൺഫറൻസിംഗിലൂടെയുള്ള റിവ്യൂ മീറ്റിംഗിൽ അദ്ദേഹം പറഞ്ഞു.
കൊവിഡ് മരണനിരക്ക് 3.3 ശതമാനമായി തുടരുമ്പോഴും രോഗമുക്തി നിരക്ക് 29.9 ശതമാനമായി വർദ്ധിച്ചത് ആശ്വാസകരമാണെന്നും ഹർഷ് വർദ്ധൻ വ്യക്തമാക്കി.