ന്യൂഡൽഹി: ലോക്ക് ഡൗണിന് മുൻപ് നടത്തിയ സി.ബി.എസ്.ഇ. 10,12 ബോർഡ് പരീക്ഷകളുടെ മൂല്യനിർണയം പൂർത്തിയാക്കാൻ ഉത്തരകടലാസുകൾ അദ്ധ്യാപകരുടെ വീടുകളിലെത്തിക്കും. 3000 സ്‌കൂളുകളിലൂടെ ഉത്തര കടലാസുകൾ വിതരണം ചെയ്യും. അമ്പത് ദിവസത്തിനുള്ളിൽ മൂല്യ നിർണയം പൂർത്തിയാക്കുമെന്ന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി രമേശ് പൊഖ് റിയാൽ നിഷാങ്ക് പറഞ്ഞു.