ന്യൂഡൽഹി :പന്ത്രണ്ടുപേരുടെ മരണത്തിനിടയാക്കിയ വിശാഖപട്ടണം വിഷവാതക ദുരന്തത്തിൽ മാപ്പ് പറഞ്ഞ് ബഹുരാഷ്ട്ര കമ്പനിയായ എൽ.ജി പോളിമേഴ്സ്. ദുരന്തത്തിൽ ഇരയായവരുടെ കുടുംബത്തിന് എല്ലാവിധ സഹായങ്ങളും നൽകാൻ തയാറാണ്. ദുരന്ത കാരണം കണ്ടെത്താൻ സർക്കാരിനൊപ്പം കമ്പനി ജീവനക്കാരും പരിശ്രമിക്കുകയാണ്. ഭാവിയിൽ ചോർച്ച ഉണ്ടാകാതിരിക്കാൻ ഫലപ്രദമായ നടപടികൾ അടിയന്തരമായി സ്വീകരിക്കുമെന്നും പ്രദേശവാസികളുടെ ഉന്നമനത്തിനായി സഹായ പദ്ധതികൾ നടപ്പാക്കുമെന്നും കമ്പനി വ്യക്തമാക്കി.