airindia-
airindia

ന്യൂഡൽഹി: പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത് മിഷൻ പുരോഗമിക്കവെ, അഞ്ച് എയർ ഇന്ത്യ പൈലറ്റുമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എയർ ഇന്ത്യ എൻജിനിയറിംഗ് സ‌ർവീസ് ലിമിറ്റഡിലെ ഒരു എൻജിനിയർക്കും ടെക്‌നീഷ്യനും രോഗമുണ്ടെന്നും റിപ്പോർട്ടുണ്ട്. എയർഇന്ത്യ ഇത് സ്ഥിരീകരിച്ചിട്ടില്ല.

പ്രവാസികളെ കൊണ്ടുവരാനായി വിദേശത്തേക്ക് പുറപ്പെടുന്നതിനും മുമ്പും തിരിച്ചെത്തിയശേഷവും പൈലറ്റുമാർ ഉൾപ്പെടെയുള്ള വിമാന ജീവനക്കാരുടെ സ്രവ പരിശോധന നടത്തണമെന്നുണ്ട്. 77 പൈലറ്റുമാർ ഉൾപ്പെടെയുള്ളവരെയാണ് പരിശോധിച്ചത്. രോഗം സ്ഥിരീകരിച്ചവർക്ക് ലക്ഷണങ്ങളുണ്ടായിരുന്നില്ല. അവരെ വീട്ടിൽ നിരീക്ഷണത്തിലാക്കി. ഇവരെല്ലാം മുംബയിൽ നിന്നുള്ളവരാണ്.

ചൈനയിൽ നിന്ന് മെഡിക്കൽ സാമഗ്രികൾ എത്തിച്ച എയർ ഇന്ത്യ ബോയിംഗ് 787 ഡ്രീംലൈനർ വിമാനം പറത്തിയവരാണ് ഈ പൈലറ്റുമാർ. ഏപ്രിൽ 18നാണ് ഡൽഹിയിൽ നിന്ന് ഗ്വാങ്‌ഷുവിലേക്ക് പോയത്. ഷാംഗ്ഹായിലേക്കും ഹോങ്കോംഗിലേക്കും എയർ ഇന്ത്യ മെഡിക്കൽ കാർഗോ സർവീസ് നടത്തിയിരുന്നു.

ഇന്ത്യയിൽ മരണം 2000 കടന്നു; 92 അർദ്ധസൈനികർക്ക് കൂടി കൊവിഡ്-പേജ്-9)