ന്യൂഡൽഹി: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ തുടങ്ങിയവരുടെ പ്രവർത്തനങ്ങൾക്ക് ഒരുതരത്തിലുള്ള തടസങ്ങളുമുണ്ടാകരുതെന്നും ഇവരുടെ സംരക്ഷണത്തിന് എല്ലാ നടപടികളും സ്വീകരിക്കണമെന്നും കേന്ദ്രകാബിനറ്റ് സെക്രട്ടറി രാജീവ് ഗൗഭ വ്യക്തമാക്കി. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ ചേർന്ന ചീഫ് സെക്രട്ടറിമാരുടെയും ആരോഗ്യ സെക്രട്ടറിമാരുടെയും വീഡിയോ കോൺഫറൻസിംഗ് യോഗത്തിലാണ് നിർദ്ദേശം.
ഇതുവരെ മൂന്നര ലക്ഷം അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന് 350ലധികം ശ്രമിക് ട്രെയിനുകൾ ഓടി. കൂടുതൽ ശ്രമിക് ട്രെയിനുകൾ സർവീസ് നടത്തുന്നതിന് റെയിൽവേയുമായി സംസ്ഥാനങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.