ന്യൂഡൽഹി: വടക്കൻ ഡൽഹിയിൽ റേഷൻ കടയിൽ ഭക്ഷ്യവിതരണം ചെയ്യുന്ന ഡ്യൂട്ടിക്കായി നിയോഗിച്ച അദ്ധ്യാപിക കൊവിഡ് ബാധിച്ച് മരിച്ചു. നാൽപ്പത്തഞ്ചുകാരി ഡൽഹി വസീറാബാദിലെ പ്രൈമറി സ്കൂളിലെ അദ്ധ്യാപികയാണ് . ഇവരുടെ ഭർത്താവും ഏതാനും ദിവസങ്ങൾക്ക് മുൻപ് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. കഴിഞ്ഞ ഏപ്രിൽ 28നാണ് അദ്ധ്യാപികയ്‌ക്ക് കൊവിഡ് ലക്ഷണങ്ങൾ പ്രകടമായത്. മെയ് 2ന് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലിരിക്കെയാണ് മരണം.