plane

ന്യൂഡൽഹി: പ്രവാസികളുമായി അമേരിക്കയിൽ നിന്നുള്ള ആദ്യ വിമാനം ഇന്ന് പുലർച്ചെ 4.40 ഓടെ ഇന്ത്യയിലെത്തി. കോഴിക്കോട് സ്വദേശി അടക്കം 155 യാത്രക്കാരാണ് വിമാനത്തിലുള്ളത്. സാൻഫ്രാൻസിക്കോയിൽ നിന്നും ഇന്നലെ വൈകിട്ടോടെയാണ് വിമാനം പുറപ്പെട്ടത്. മുംബയിൽ നിന്ന് ഹൈദരാബാദിലെത്തുന്ന തരത്തിലായിരുന്നു യാത്രാ ഷെഡ്യൂൾ. യാത്രക്കാരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കും.