ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മൻമോഹൻ സിംഗിനെ ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടർന്നാണ് ഇന്നലെ രാത്രി 8.45 ഓടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാർഡിയോ തൊറാസിക് വാർഡിലേക്ക് മാറ്റിയ മൻമോഹൻ സിംഗിനെ ഡോക്ടർമാർ നിരീക്ഷിക്കുകയാണ്.