migrant-labourers
MIGRANT LABOURERS

ന്യൂഡൽഹി: സ്വന്തം നാടുകളിലേക്ക് പാലായനം ചെയ്യുന്ന കുടിയേറ്റത്തൊഴിലാളികളെ സൗജന്യമായി നാട്ടിലെത്തിക്കാൻ ധനസഹായം നൽകാമെന്ന വാഗ്ദാനവുമായി സുപ്രീംകോടതിയിൽ ഹർജി. ഔറംഗാബാദിൽ 16 കുടിയേറ്റത്തൊഴിലാളികൾ ട്രെയിൻ കയറി മരിച്ചതിന്റെ പശ്ചാത്തലത്തിൽ 25 ലക്ഷം രൂപ മുൻകൂറായി സുപ്രീംകോടതി രജിസ്ട്രാറിന് മുന്നിൽ കെട്ടിവയ്‌ക്കാമെന്ന് പറഞ്ഞ് അഭിഭാഷകൻ സംഗീർ അഹമ്മദ് ഖാനാണ് ഹർജി നൽകിയിരിക്കുന്നത്.