ന്യൂഡൽഹി: ആഭ്യന്തര സർവീസുകൾ തുടങ്ങുന്നതിന്റെ മുന്നോടിയായി വിമാനങ്ങളിൽ 80 വയസിന് മുകളിൽ പ്രായമുള്ളവർക്ക് യാത്രാവിലക്കും അധിക ലഗേജിന് നിയന്ത്രണവും ഏർപ്പെടുത്താനുള്ള കരട് മാർഗരേഖ കേന്ദ്ര വ്യോമയാന മന്ത്രാലയം തയ്യാറാക്കി.

കാബിൻ ബാഗേജ് പാടില്ല. 20 കിലോയുടെ ഒരു ചെക്ക് ഇൻ ബാഗേജ് ആകാം. തിരക്കൊഴിവാക്കാനും സുരക്ഷ ഉറപ്പാക്കാനും വെബ് ചെക്ക് ഇൻ സംവിധാനം സ്വീകരിച്ചേക്കും. വിമാനകമ്പനികൾക്കും എയർപോർട്ടുകൾക്കും മാർഗനിർദേശം കൈമാറി.

നിർദേശങ്ങൾ

# യാത്രക്കാർ രണ്ടുമണിക്കൂർ മുമ്പ് എത്തണം.

# സുരക്ഷാ പരിശോധനയ്‌ക്കും സാമൂഹ്യ അകലം പാലിക്കണം.

# ക്വാറന്റൈൻ കഴിഞ്ഞ് ഒരുമാസം പിന്നിടാത്തവർക്ക് പ്രത്യേക സുരക്ഷാ പരിശോധന

# ഫോണിൽ ആരോഗ്യ സേതു ആപ്പ് വേണം.രോഗമില്ലെന്ന് സൂചിപ്പിക്കുന്ന പച്ചനിറമുണ്ടെങ്കിൽ യാത്രാനുമതി.

# കാബിൻ ക്രൂവിന് അടക്കം പരിശോധന നടത്തി രോഗലക്ഷണമില്ലെന്ന് ഉറപ്പു വരുത്തണം. # രോഗലക്ഷണമുള്ളവർക്കും പ്രായമായവർക്കും യാത്ര റദ്ദാക്കേണ്ടി വന്നാൽ പിഴ കൂടാതെ മറ്റൊരു ദിവസം തിരഞ്ഞെടുക്കാൻ അവസരം നൽകണം.