ന്യൂഡൽഹി: നെഞ്ചുവേദനയെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലായിരുന്ന മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മൻമോഹൻ സിംഗ്, ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന് ഇന്നലെ ഉച്ചയോടെ ആശുപത്രിവിട്ടു. 87കാരനായ മൻമോഹൻ സിംഗിന് പരിശോധനയിൽ കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചിരുന്നു.