ന്യൂഡൽഹി:വന്ദേഭാരത് മിഷന്റെ മേയ് 16 മുതൽ 22വരെയുള്ള രണ്ടാംഘട്ടത്തിൽ എയർ ഇന്ത്യയുടെ 149 വിമാനങ്ങളിലായി 31 രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യക്കാരെ മടക്കിയെത്തിക്കും.
കേരളത്തിലേക്ക് 31 വിമാനങ്ങളെത്തും. ഡൽഹിയിലേക്ക് 22, കർണാടക -17,തെലങ്കാന- 16,ഗുജറാത്ത് -14, രാജസ്ഥാൻ- 12,ആന്ധ്രപ്രദേശ് -9, പഞ്ചാബ് -7,ബീഹാർ-6,ജമ്മുകാശ്‌മീരിലേക്കും മദ്ധ്യപ്രദേശിലേക്കും ജയ്‌പൂരിലേക്കും മുംബയിലേക്കും ഒന്നു വീതം വിമാനങ്ങളും എത്തും.
അമേരിക്ക, യു.എ.ഇ, കാനഡ, ബ്രിട്ടൻ, ആസ്‌ട്രേലിയ, ഇറ്റലി, ഫ്രാൻസ്, സിംഗപൂർ, റഷ്യ തുടങ്ങിയ രാജ്യങ്ങൾക്ക് പുറമെ എയർഇന്ത്യ റെഗുലർ സർവീസ് നടത്താത്ത ഉക്രെയ്‌ൻ,അർമേനിയ, കിർഗിസ്ഥാൻ,ബെലാറസ്, ജോർജ്ജിയ, കസാഖിസ്ഥാൻ,താജിക്കിസ്ഥാൻ, നൈജീരിയ എന്നീ രാജ്യങ്ങളും രണ്ടാംഘട്ടത്തിലുണ്ട്.
അമേരിക്കയിലുള്ള ഇന്ത്യക്കാരെ തിരികെയത്തിക്കാൻ 13 വിമാനങ്ങൾ അയയ്‌ക്കും. ബ്രിട്ടനിലേക്ക് 9, കാനഡയിലേക്ക് 10, യു.എ.ഇയിലേക്ക് 11, സൗദി അറേബ്യയിലേക്ക് 9 , റഷ്യയിലേക്ക് 6, ആസ്‌ട്രേലിയയിലേക്ക് എഴ് വിമാനങ്ങളും അയയ്‌ക്കും. ബംഗ്ലാദേശ്, നേപ്പാൾ എന്നിവിടങ്ങളിലേക്കും വിമാനമയയ്‌ക്കും.
മേയ് ഏഴിന് ആരംഭിച്ച ആദ്യഘട്ടത്തിൽ 6,037 ഇന്ത്യക്കാരെയാണ് മടക്കിയെത്തിച്ചത്. എയർഇന്ത്യയുടെയും എയർഇന്ത്യ എക്‌സ്‌പ്രസിന്റെയും 31 വിമാനങ്ങൾ അഞ്ചുദിവസമാണ് സർവീസ് നടത്തിയത്.
കേരളത്തിലേക്ക് 31 വിമാനങ്ങൾ
യു.എ.ഇ- 6
ഒമാൻ-4
സൗദി അറേബ്യ-3
ഖത്തർ-2
കുവൈറ്റ്-2
ബഹറിൻ-1
അമേരിക്ക-1
യു.കെ-1
മലേഷ്യ-1
ആസ്ട്രേലിയ-1
ഉക്രെയ്ൻ-1
ഇന്തോനേഷ്യ-1
റഷ്യ-1
ഫിലീപ്പിൻസ്-1
ഫ്രാൻസ്-1
അയർലൻഡ്-1
താജിക്കിസ്ഥാൻ-1
അർമേനിയ1
ഇറ്റലി-1