migrant-labourers
MIGRANT LABOURERS

ന്യൂഡൽഹി :കുടിയേറ്റ തൊഴിലാളിയെ ശ്രമിക് ട്രെയിനിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂനെ - പ്രയാഗ് രാജ് ട്രെയിനിൽ തിങ്കളാഴ്ചയാണ് 34കാരനായ അഖിലേഷ് കുമാർ മരിച്ച നിലയിൽ കണ്ടെത്തിയത്.

പൂനെയിലെ ഹോട്ടലിൽ ജോലിക്കാരനായ അഖിലേഷ് കുമാർ സ്വന്തം നാടായ ഉത്തർപ്രദേശിലെ ഗോണ്ടയിലേക്ക് തിരിച്ചുവരികയായിരുന്നു. മദ്ധ്യപ്രദേശിലെ സത്‌നയിലെത്തിയപ്പോഴാണ് ഇദ്ദേഹം മരിച്ചത്. മൃതദേഹം സത്‌നയിൽ തന്നെ പോസ്റ്റ്‌മോർട്ടം ചെയ്‌തെന്ന് റെയിൽവെ പൊലീസ് വ്യക്തമാക്കി.

ഇയാൾ കൊവിഡ് രോഗബാധിതനായിരുന്നോ എന്ന കാര്യം വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു.