ന്യൂഡൽഹി : അന്തർ സംസ്ഥാന തൊഴിലാളികൾ ഉൾപ്പടെയുള്ളവരെ നാട്ടിലെത്തിക്കാനായി റെയിൽവേ ആരംഭിച്ച ശ്രമിക് ട്രെയിനുകളുടെ യാത്രാ മാനദണ്ഡം പുതുക്കി നിശ്ചയിച്ചു. ഇതു പ്രകാരം ശ്രമിക് ട്രെയിനുകൾക്ക് യാത്ര അവസാനിക്കുന്ന സംസ്ഥാനത്ത് മൂന്നുസ്റ്റോപ്പുകൾ അനുവദിക്കാം. ട്രെയിനിലെ മുഴുവൻ സ്ലീപ്പർ ബെർത്തുകളിലും യാത്രക്കാരെ അനുവദിക്കും. ഇതോടെ 1700 യാത്രക്കാർക്ക് വരെ ഒരു ട്രെയിനിൽ സഞ്ചരിക്കാൻ സാധിക്കും. ഇതു കൂടാതെ രാജ്യത്തെ 15 സ്ഥലങ്ങളിലേക്കും റെയിൽവേ സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്.