karthi
KARTHI

ന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയ അഴിമതി കേസിൽ അന്വേഷണം നേരിടുന്ന കോൺഗ്രസ് എം.പി. കാർത്തി ചിദംബരം, വിദേശ യാത്രാ വിലക്ക് മറികടക്കുന്നതിനായി സുപ്രീംകോടതിയിൽ കെട്ടിവച്ച പത്ത് കോടി രൂപ തിരികെ നൽകാൻ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ഉൾപ്പെട്ട മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഫ്രാൻസിലും ഇംഗ്ലണ്ടിലുമായി നടന്ന ടെന്നീസ് ടൂർണമെന്റിൽ പങ്കെടുക്കാൻ കാർത്തി അനുമതി തേടിയത്. പത്ത് കോടി രൂപ കെട്ടിവച്ചാൽ യാത്ര അനുമതി നൽകാമെന്ന് അന്ന് കോടതി പറഞ്ഞു. 2019ലും സമാന വ്യവസ്ഥയിൽ സുപ്രീംകോടതി കാർത്തി ചിദംബരത്തിന് യാത്രാ അനുമതി നൽകിയിരുന്നു. കോൺഗ്രസ് മുതിർന്ന നേതാവും മുൻ ധനകാര്യമന്ത്രിയുമായ പി.ചിദംബരത്തിന്റെ മകനാണ് കാർത്തി ചിദംബരം.