ന്യൂഡൽഹി: റിസർവ് ബാങ്കിന്റെ അനുമതിയോട് കൂടി മാത്രമേ ഇന്ത്യയിൽ ഡിജിറ്റൽ പേമെന്റ് സംവിധാനം തുടങ്ങൂ എന്ന് വാട്‌സ്ആപ്പ് സുപ്രീംകോടതിയിൽ വ്യക്തമാക്കി. റിസർവ് ബാങ്കിന്റെ അനുമതിയില്ലാതെ വാട്‌സ്ആപ്പിന് ഇന്ത്യയിൽ പേമെന്റ് സംവിധാനം ആരംഭിക്കാൻ അനുവദിക്കരുതെന്ന ഗുഡ് ഗവേണൻസ് ചേംബർ എന്ന സന്നദ്ധ സംഘടനയുടെ ഹർജിയിൽ വാദം കേൾക്കുകയായിരുന്നു സുപ്രീംകോടതി.
സാമൂഹിക മാദ്ധ്യമങ്ങൾ വഴിയുള്ള പണമിടപാട് സുരക്ഷിതമല്ലെന്നും ഇന്ത്യയിൽ ഇതിന് അനുമതി നൽകരുതെന്നുമായിരുന്നു സംഘടനയുടെ ആവശ്യം. എന്നാൽ, ഇന്ത്യൻ നിയമങ്ങൾ പൂർണമായി പാലിച്ചായിരിക്കും ഡിജിറ്റൽ പേമെന്റ് സംരംഭം ആരംഭിക്കുകയെന്ന് വാട്‌സ് ആപ്പ് വ്യക്തമാക്കി.