delhi
DELHI


ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 75000 കടന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പുതിയ കണക്കുകൾ പ്രകാരമാണിത്. 24 മണിക്കൂറിനിടെ 3525 പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്തു. 122 പേർകൂടി മരിച്ചു. അതേസമയം കേന്ദ്രആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 74281 ആണ്. മരിച്ചവരുടെ എണ്ണം 2415.
 ഡൽഹിയിൽ ഇന്നലെ 359 രോഗികൾ, 20 മരണം. ആകെ മരണം106.

ഡൽഹി സാകേത് ജില്ലാ കോടതിയിലെ രണ്ട് ജഡ്ജിമാർ സ്വയം ക്വാറന്റൈനിൽ

 മഹാരാഷ്ട്രയിൽ രോഗികൾ 25000ത്തിലേക്ക്. നാസികിൽ 18 സുരക്ഷാ ജീവനക്കാർക്ക് കൊവിഡ്. ധാരാവിയിൽ 66 പേർക്ക് കൂടി. ആകെ രോഗികൾ ആയിരം കടന്നു

 തമിഴ്നാട്ടിൽ ഒൻപതിനായിരം രോഗികൾ. 24 മണിക്കൂറിനിടെ 509 പുതിയ കേസുകൾ. 3 മരണം. . ചെന്നൈ നഗരത്തിൽ മാത്രം 5262 . കൊയമ്പേട് പച്ചക്കറി മാർക്കറ്റുമായി ബന്ധപ്പെട്ട കേസുകൾ 1800

 യു.പിയിൽ 22 തടവുകാർക്ക് കൊവിഡ്. ആഗ്ര സെൻട്രൽ ജയിലിലെ 11 പേർക്കും മൊറാദാബാദ് ജയിലിലെ 6 പേർക്കും താത്കാലിക ജയിലിലെ 5 പേർക്കുമാണ് രോഗം
 സി.ഐ.എസ്.എഫിലെ 41 ജവാന്മാർക്ക് കൂടി കൊവിഡ്. പ്രതിരോധമന്ത്രാലയത്തിന് കീഴിലുള്ള തന്ത്രപ്രധാനമായ കൽക്കത്തയിലെ ദി ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് എൻജിനിയേഴ്‌സ് ലിമിറ്റഡിലെ സി.ഐ.എസ്.എഫ് യൂണിറ്റിലെ 38 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.