ന്യൂഡൽഹി: അമേരിക്കയിൽ കുടുങ്ങിയ പൂർണ ഗർഭിണിയേയും ഒന്നര വയസുള്ള കുഞ്ഞടക്കമുള്ള കുടുംബത്തേയും സുപ്രീംകോടതി നിർദേശത്തെ തുടർന്ന് ഇന്ത്യയിലെത്തിച്ചു. ഇന്നലെ സാൻഫ്രാൻസിസ്‌കോയിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലാണിത്.
കഴിഞ്ഞ ദിവസം കേന്ദ്രത്തോട് ആവശ്യമായ നടപടി സ്വീകരിക്കാൻ ജസ്റ്റിസ് നാഗേശ്വര റാവു അടങ്ങിയ മൂന്നംഗ ബെഞ്ച് വാക്കാൽ നിർദ്ദേശിച്ചിരുന്നു. ബിസിനസ് ട്രിപ്പിനായി അമേരിക്കയിലേക്ക് പോയ പൂജ ചൗധരിയും കുടുംബവുമാണ് ലോക്ക്ഡൗണിനെത്തുടർന്ന് അമേരിക്കയിൽ കുടുങ്ങിയത്.