retirement-age
RETIREMENT AGE

ന്യൂഡൽഹി: രാജ്യത്തെ മൂന്നു സേനകളിലെയും ജവാന്മാരുടെ വിരമിക്കൽ പ്രായം ഉയർത്തുമെന്ന് സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് പറഞ്ഞു. ഇതിനുള്ള നയം വൈകാതെ കൊണ്ടുവരും.

'വേതനം, പെൻഷൻ ഇനത്തിൽ വലിയ തുകയാണ് ബഡ്ജറ്റിൽ വകയിരുത്തുന്നത്. 15 അല്ലെങ്കിൽ 17 വർഷം മാത്രമാണ് ഒരു ജവാൻ സേവനം ചെയ്യുന്നത്. എന്തു കൊണ്ട് ഇവർക്ക് 30 വർഷം സേവനം ചെയ്തുകൂടാ ?. പരിശീലനം ലഭിച്ച മനുഷ്യശക്തിയാണ് നഷ്ടപ്പെടുന്നത്- 'ജനറൽ റാവത്ത് വ്യക്തമാക്കി.കുറഞ്ഞ വിരമിക്കൽ പ്രായം ഉയർത്തിയാൽ കര, നാവിക, വ്യോമ സേനകളിലെ 15 ലക്ഷം പുരുഷന്മാർക്ക് ഗുണം ചെയ്യുമെന്നാണ് റിപ്പോർട്ട്.