ന്യൂഡൽഹി: 19 മുതൽ ജൂൺ 2 വരെ എയർ ഇന്ത്യ കൊച്ചിയടക്കം വിവിധ നഗരങ്ങളിലേക്ക് സർവീസ് ആരംഭിച്ചേക്കും. ഷെഡ്യൂളുകൾ തയാറായതായും കേന്ദ്രവ്യോമയാന മന്ത്രാലയത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
ഡൽഹി, മുംബയ്, ഹൈദരാബാദ്,ബംഗളൂരു,ചെന്നൈ, ജയ്പുർ, അമൃത്‌സർ, അഹമ്മദാബാദ്, ലക്‌നൗ എന്നിവിടങ്ങളിലേക്കും സർവീസുണ്ടാകും. യാത്രക്കാർ രണ്ടു മണിക്കൂർ മുമ്പ് വിമാനത്താവളത്തിലെത്തണം. ആരോഗ്യസേതു ആപ്പ് നിർബന്ധം. എയർ ഇന്ത്യ വെബ്‌സൈറ്റ് വഴിയേ ടിക്കറ്റ് ബുക്ക് ചെയ്യാനാകൂ.
കൊച്ചിയിലേക്ക് 12 സർവീസ്
ഡൽഹിയിലേക്ക് 173, മുംബയിലേക്ക് 40