ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപനം ഒരു തലക്കെട്ടും ശൂന്യമായ പേജും മാത്രമാണെന്ന് മുൻ കേന്ദ്ര ധനകാര്യമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരം പറഞ്ഞു. അതിനാൽ ഇതേക്കുറിച്ചുള്ള തൻ്റെ പ്രതികരണവും ശൂന്യമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
‘. സർക്കാർ സമ്പദ്വ്യവസ്ഥയിലേക്ക് യഥാർത്ഥത്തിൽ പകരുന്ന ഓരോ അധിക തുകയും ഞങ്ങൾ ശ്രദ്ധപൂർവം എണ്ണും ആർക്കൊക്കെ എത്രയൊക്കെ കിട്ടിയെന്നതും ശ്രദ്ധാപൂർവം പരിശോധിക്കും. നൂറ് കണക്കിന് കിലോമീറ്റർ ദൂരം നടന്ന് സ്വന്തം സംസ്ഥാനങ്ങളിലേക്ക് പോയ അന്തർ സംസ്ഥാന തൊഴിലാളികൾക്കും പാവപ്പെട്ടവർക്കും വിശക്കുന്നവർക്കും എന്തു കിട്ടിയെന്നാവും ആദ്യം പരിശോധിക്കുക-’ ചിദംബരം ട്വീറ്റിൽ കുറിച്ചു..