covid-pakkage

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് പ്രതിരോധത്തിനും അന്യ സംസ്ഥാന തൊഴിലാളികളുടെ പരിചരണത്തിനുമായി പ്രധാനമന്ത്രിയുടെ ഓഫീസ് പി.എം കേയേഴ്സ് ഫണ്ടിൽ നിന്ന് 3,100 കോടിരൂപ അനുവദിച്ചു. 2000 കോടി രൂപ വെന്റിലേറ്ററുകൾ വാങ്ങാനും 1000 കോടിരൂപ അന്യ സംസ്ഥാന തൊഴിലാളികൾക്കും 100 കോടി കൊവിഡ് വാക്‌സിൻ ഗവേഷണത്തിനുമാണ് .

മേക്ക് ഇൻ ഇന്ത്യാ പദ്ധതിക്കു കീഴിൽ 50,000 വെന്റിലേറ്ററുകൾ വാങ്ങാനാണ് 2000 കോടി വെന്റിലേറ്ററുകൾ സംസ്ഥാനങ്ങളിലെ കൊവിഡ് ആശുപത്രികൾക്ക് നൽകും. പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്‌ത്രഉപദേഷ്‌ടാവിന്റെ മേൽനോട്ടത്തിൽ സ്റ്റാർട്ട് അപ്പുകളും ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ച് വാക്‌സിൻ വികസിപ്പിക്കാനാണ് 100 കോടി.സംസ്ഥാനങ്ങളിൽ അന്യ സംസ്ഥാന തൊഴിലാളികളുടെ ഭക്ഷണം, താമസം, ചികിത്സ, യാത്ര ഇനത്തിൽ ജില്ലാ കളക്‌ടർമാർ വഴിയാണ് തുക ചെലവഴിക്കേണ്ടത്. ജനസംഖ്യ, കൊവിഡ് ബാധ എന്നിവ അടിസ്ഥാനമാക്കി കൂടുതൽ തുക നൽകും.