train

ന്യൂഡൽഹി: പതിവ് ട്രെയനുകളിൽ ജൂൺ 30വരെ യാത്രചെയ്യാൻ ബുക്കുചെയ്ത ടിക്കറ്റുകൾ റെയിൽവേ റദ്ദാക്കി. സാധാരണ സർവീസ് അതിനുശേഷമേ സാധ്യമാകൂ എന്ന് വ്യക്തമായതിനെ തുടർന്നാണ് നടപടി. പണം തിരികെ നൽകും. 80,000 ടിക്കറ്റുകൾക്ക് 16 കോടി രൂപയാണ് കിട്ടിയത്.


സ്പെഷ്യൽ തുടരും

വിലാസം വേണം
ശ്രമിക്, സ്പെഷ്യൽ ട്രെയിനുകൾ തുടരും. സ്പെഷ്യൽ ട്രെയിനുകളിൽ ടിക്കറ്റ് ബുക്കുചെയ്യുമ്പോൾ ഇറങ്ങേണ്ട സ്ഥലവും പോകുന്ന വിലാസവും കൃത്യമായി നൽകണം. ആവശ്യമെങ്കിൽ ബന്ധപ്പെടാനാണ്. മൂപ്പത് സ്പെഷ്യൽ ട്രെയിനുകളിലേക്ക് 2,34,411 പേർ ബുക്ക് ചെയ്‌തിട്ടുണ്ട്. 45.30 കോടി രൂപ ലഭിച്ചു.