ന്യൂഡൽഹി: കൊവിഡ് സാഹചര്യം കണക്കിലെടുത്ത് 9, 11 ക്ലാസുകളിൽ തോറ്റ വിദ്യാർത്ഥികൾക്കായി പ്രത്യേക പരീക്ഷ നടത്തണമെന്ന് സി.ബി.എസ്.ഇ സ്കൂളുകൾക്ക് നിർദ്ദേശം നൽകി. ഓൺലൈൻ,ഓഫ്‌ലൈൻ രീതിയിലോ, മറ്റേതെങ്കിലും നൂതന രീതികളിലോ പരീക്ഷ നടത്താം. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം പരിഗണിച്ചാണ് തീരുമാനം.