flight

ന്യൂഡൽഹി: വന്ദേഭാരത് മിഷന്റെ രണ്ടാംഘട്ടത്തിൽ പ്രവാസികളെ തിരികെയെത്തിക്കാൻ പോകുന്ന എയർ ഇന്ത്യ വിമാനങ്ങളിൽ ഇന്ത്യയിൽനിന്നു പോകാൻ താത്പര്യമുള്ളവർക്കായി ബുക്കിംഗ് ആരംഭിച്ചു. യു.എസ്.എ,യു.കെ, ആസ്‌ട്രേലിയ, ഫ്രാങ്ക്ഫർട്ട്, പാരീസ്, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കാണ്‌ ബുക്കിംഗ് ആരംഭിച്ചത്. ഈ രാജ്യങ്ങളിലെ പൗരന്മാർക്കും നിശ്ചിത കാലയളവിൽ വിസയുള്ള പ്രവാസികൾക്കുമാണിത്. മേയ് 16 മുതൽ 22 വരെ, 31 രാജ്യങ്ങളിൽ നിന്ന് 149 വിമാനങ്ങളിലായി 30,000 പ്രവാസികളെയാണ് വന്ദേഭാരത് മിഷന്റെ രണ്ടാംഘട്ടത്തിൽ മടക്കിക്കൊണ്ടുവരികയെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചിരുന്നു.