alcoholic-beverages
alcoholic beverages,bus pass,farmers

ന്യൂഡൽഹി: തമിഴ്നാട്ടിൽ ലോക്ക് ഡൗൺ ഇളവുകളുടെ ഭാഗമായി തുറന്ന മദ്യശാലകൾ അടയ്ക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ടസ്‌മാക്കിന്റെ (തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷൻ) ഹർജിയിലാണ് ജസ്റ്റിസ് എൽ.നാഗേശ്വര റാവു അദ്ധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.

മദ്യം വിൽപ്പന തീരുമാനിക്കേണ്ടത് സംസ്ഥാനം ആണെന്ന മുൻ അറ്റോർണി ജനറലിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. മദ്യവിൽപ്പന സംബന്ധിച്ച് നിർദേശം നൽകാനെ കോടതിക്ക് അധികാരമുള്ളൂവെന്നും നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാകില്ലെന്നും കോടതി പറഞ്ഞു. ഇന്ന് മുതൽ തമിഴ്‌നാട്ടിൽ മദ്യശാലകൾക്ക് പ്രവർത്തിക്കാം. ഓൺലൈനായും ഹോം ഡെലിവറിയായും മദ്യ വിൽക്കാം.

മദ്യം വാങ്ങാനുള്ള ജനങ്ങളുടെ അവകാശവും വിൽക്കാനുള്ള സർക്കാരിന്റെ അവകാശവും നിയന്ത്രിക്കാൻ ഹൈക്കോടതിക്ക് എങ്ങനെ കഴിയുമെന്ന് തമിഴ്‌നാടചിന്റെ അഭിഭാഷകൻ മുകുൾ റോത്തഗി ചോദിച്ചു. തമിഴ്‌നാട് സർക്കാരിന്റെ വാദം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു. മദ്രാസ് ഹൈക്കോടതിയിൽ ഇന്നും ഈ കേസ് പരിഗണിക്കുന്നുണ്ടെന്നും അത് വിലക്കരുതെന്നുമുള്ള അഭിഭാഷകൻ പി.വി. യോഗേശ്വരന്റെ ആവശ്യം കോടതി അംഗീകരിച്ചു. നാല് ആഴ്ചയ്ക്ക് ശേഷം സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കും.

ഹൈക്കോടതി ഉത്തരവ് റദ്ദാക്കാൻ തമിഴ്‌നാട് സുപ്രീകോടതിയെ സമീപിച്ചതിനെതിരെ

കമലഹാസന്റെ പാർട്ടിയായ മക്കൾ നീതി മയ്യം ഉൾപ്പെടെ സമർപ്പിച്ച ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

മൂന്നാം ഘട്ട ലോക്ക്ഡൗൺ ഇളവുകൾ പ്രകാരം മദ്യവില്പന പുനരാരംഭിച്ച സംസ്ഥാനങ്ങളിൽ ഒന്നായിരുന്നു തമിഴ്‌നാട്. എന്നാൽ അനിയന്ത്രിതമായ ജനത്തിരക്കാണ് ഷോപ്പിന് മുന്നിലുണ്ടായത്. ഇതോടെയാണ് എല്ലാ മദ്യവില്പനശാലകളും പൂട്ടാനും മദ്യം ഓൺലൈനായി വിൽക്കാനും മദ്രാസ് ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചു.