ന്യൂഡൽഹി: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ കോടതി പൂട്ടിയതിനാൽ ഈ മാസം പകുതിയോടെ ആരംഭിക്കുന്ന 45 ദിവസത്തെ വേനലവധി സുപ്രീംകോടതി വെട്ടിച്ചുരുക്കി. തൽക്കാലം ജൂൺ19 വരെ നിലവിലേതുപോലെ പ്രവർത്തിക്കുമെന്ന് സുപ്രീംകോടതി രജിസ്ട്രാർ സർക്കുലറിൽ അറിയിച്ചു. ഇക്കാലയളവിൽ വീഡിയോ കോൺഫൻസിംഗിലൂടെ കേസുകൾ പരിഗണിക്കും. രണ്ടാഴ്ചത്തെ അവധി പിന്നീട് തീരുമാനിക്കും. സാധാരണ മേയ് പകുതി മുതൽ ജൂൺ ആദ്യവാരം വരെയാണ് വേനലവധി.