ന്യൂഡൽഹി: സി.ബി.എസ്.ഇ പന്ത്രണ്ടാംക്ലാസിൽ ബാക്കിയുള്ള പരീക്ഷകളുടെ ടൈംടേബിൾ നാളെ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാൽ അറിയിച്ചു. ഇന്നലെ പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ മാറ്റുകയായിരുന്നു. ജൂലായ് ഒന്നു മുതൽ 15 വരെ പരീക്ഷ നടത്തുമെന്ന് സി.ബി.എസ്.ഇ നേരത്തെ അറിയിച്ചിരുന്നു.