പ്രതിരോധം, ആണവോർജ്ജം, ബഹിരാകാശം സ്വകാര്യവത്‌കരണത്തിലേക്ക്
ന്യൂഡൽഹി:കൽക്കരി-ധാതു ഖനന നയം ഉദാരമാക്കിക്കൊണ്ട് ഈ മേഖലയ്‌ക്ക് ഊർജ്ജം പകരാൻ സ്വകാര്യ നിക്ഷേപത്തിന് കേന്ദ്രസർക്കാർ അനുമതി നൽകി.
ഇതോടൊപ്പം ബഹിരാകാശ ഗവേഷണം, ആണവോർജ്ജം, പ്രതിരോധം, വിമാനത്താവളങ്ങൾ, വ്യോമയാനം തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലും സ്വകാര്യവത്കരണത്തിന് കളമൊരുങ്ങി. പ്രതിരോധ മേഖലയിലെ വിദേശനിക്ഷേപം 74 ശതമാനമാക്കും.
20ലക്ഷം കോടി രൂപയുടെ സ്വാശ്രയ ഭാരത അഭിയാൻ പാക്കേജിന്റെ നാലാം ഘട്ടമായി കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനാണ് ഇന്നലെ പരിഷ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.
@കൽക്കരി - 50,000 കോടി
സ്വകാര്യ നിക്ഷേപം
കൽക്കരി ഉത്പാദനത്തിൽ സ്വയം പര്യാപ്തമാകാനും ഇറക്കുമതി കുറയ്‌ക്കാനും സ്വകാര്യ മേഖലയുമായി ചേർന്ന് ഖനനം നടത്തും. ഇതോടെ ഏത് സ്വകാര്യ ഏജൻസിക്കും വ്യക്തിക്കും കൽക്കരിപ്പാടം ലേലത്തിൽ പിടിക്കാനും അത് പരസ്യ വിപണിയിൽ വിൽക്കാനും കഴിയും. പൊതുമേഖലയുടെ കുത്തകയായിരുന്ന മേഖലയിൽ സ്വകാര്യ കമ്പനികൾക്ക് മത്സരത്തിലൂടെ സുതാര്യത വരുത്താമെന്നാണ് സർക്കാർ വാദം. കൽക്കരിയിൽ നിന്ന് പരിസ്ഥിതി സൗഹൃദ വാതക ഉത്പാദനത്തിന് ആനുകൂല്യങ്ങൾ.
വരുമാനം പങ്കിട്ട് കൽക്കരി ഉൽപാദനം വർദ്ധിപ്പിക്കും
വ്യവസായങ്ങൾക്ക് കൂടുതൽ അസംസ്‌കൃത വസ്തുക്കൾ
കൽക്കരിയിൽ നിന്ന് വാതക ഉൽപാദനത്തിന് ഇൻസെന്റീവ്
സ്വകാര്യ മേഖലയ്‌ക്ക് 50 പുതിയ കൽക്കരിപ്പാടങ്ങൾ
കോൾ ഇന്ത്യയ്‌ക്ക് 2023-24ൽ 100 കോടി ടൺ കൽക്കരി ഉൽപാദിപ്പിക്കാൻ 50,000 കോടിയുടെ വികസനം
ഖനികളിൽ നിന്ന് കൺവെയർ ബെൽറ്റുകൾ വഴി റെയിൽവെ ട്രാക്കുകളിലെത്തിക്കാൻ 18,000 കോടിയുടെ വികസനം
നയങ്ങളിലെ മാറ്റം
കോൾ ഇന്ത്യയുടെ കൽക്കരി, മീതെയ്ൻ പാടങ്ങളും ലേലം ചെയ്യും
40 ശതമാനം ഉത്പാദന വർദ്ധനയ്ക്ക് ഖനി പ്ളാനിംഗ് ലഘൂകരിക്കും
കോൾ ഇന്ത്യയുടെ ഉപഭോക്താക്കൾക്ക് 5000 കോടിയുടെ ഇളവുകൾ
ധാതു ഖനനത്തിന് പുതിയ നയം
ധാതു മേഖലയുടെ വളർച്ചയ്ക്കും തൊഴിൽ സാദ്ധ്യതയ്‌ക്കും പുതിയ സാങ്കേതിക വിദ്യകൾ
സമഗ്രമായ ധാതു പര്യവേക്ഷണ, ഖനന, നിർമ്മാണ സാഹചര്യം
500 ഖനന പാടങ്ങൾ ലേലം ചെയ്യും
ബോക്സൈറ്റ്, കൽക്കരി ഖനനത്തിന് ഒരുമിച്ചുള്ള ലേലം. അലുമിനിയം വ്യവസായത്തെ സഹായിക്കാൻ
കുത്തക ഖനനം അവസാനിപ്പിക്കും. ഖനന ഉടമ്പടികൾ കൈമാറ്റം ചെയ്യാം. അധികം വരുന്ന ധാതുക്കൾ വിൽക്കാം
ഖനന നടപടികൾക്കുള്ള സ്റ്റാംപ് ഡ്യൂട്ടിയിൽ ഇളവ്
പ്രതിരോധ മേഖല
നേരിട്ടുള്ള വിദേശ നിക്ഷേപം 49ൽ നിന്ന് 74 ശതമാനമാക്കും
ആയുധ നിർമ്മാണത്തിൽ സ്വയം പര്യാപ്‌തത
ചില ആയുധങ്ങൾ മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ നിർമ്മിക്കും
ആഭ്യന്തര മുതൽ മുടക്കിന് പ്രത്യേക ബഡ്‌ജറ്റ് വിഹിതം
ഇറക്കുമതി ചെലവു കുറയ്‌ക്കും
6 വിമാനത്താവളങ്ങൾ
കൂടി സ്വകാര്യന്
ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പുകൂടി സ്വകാര്യ കമ്പനികൾക്ക് കൈമാറും. നിലവിൽ 12 വിമാനത്താവളങ്ങൾ വിട്ടുകൊടുത്തത് വഴി എയർപോർട്ട് അതോറിട്ടിക്ക് ലഭിക്കുക 13,000 കോടി. ആദ്യ ആറ് വിമാത്താവളങ്ങളിൽ സ്വകാര്യ കമ്പനികളുടെ ഡൗൺ പേയ്‌മെന്റ് വഴി 2300 കോടി. രണ്ടാം ഘട്ട ലേലം ഉടൻ.
ബഹിരാകാശം
ഐ.എസ്.ആർ.ഒയുടെ ഉപഗ്രഹ വിക്ഷേപണം, ഉപഗ്രഹങ്ങൾ, ബഹിരാകാശ സേവനങ്ങൾ തുടങ്ങിയവയ ഉപയോഗിക്കാൻ സ്വകാര്യ കമ്പനികൾക്കും അനുമതി.
ബഹിരാകാശ സഞ്ചാരത്തിനും ഗോളാന്തര പര്യവേക്ഷണത്തിനും സ്വകാര്യമേഖലയ്ക്ക് അവസരം.
റിമോട്ട് സെൻസിംഗ് വിവരങ്ങൾ സാങ്കേതിക സംരംഭകർക്ക് ലഭ്യമാക്കും.