powercut

ന്യൂഡൽഹി: ലോഡ് ഷെഡ്ഡിംഗിന് പിഴ ചുമത്താനുള്ള വ്യവസ്ഥയടക്കം വൈദ്യുതി വിതരണ കമ്പനികളുടെ പിഴവുകളിൽ നിന്ന് ഉപഭോക്താവിന് സംരക്ഷണം നൽകുന്ന വൈദ്യുതി താരിഫ് നയം ഉടൻ നടപ്പാക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ അറിയിച്ചു.

ഇന്നലെ കൊവിഡ് ആശ്വാസ പാക്കേജ് പ്രഖ്യാപനത്തിന്റെ ഭാഗമായാണ് താരിഫ് നയത്തിന്റെ വിവരങ്ങളും പുറത്തു വിട്ടത്. വിതരണ കമ്പനികളുടെ പിഴവ് ഉപഭോക്താക്കൾക്ക് ഭാരമാകരുത്. ആവശ്യത്തിന് വൈദ്യുതി ഉറപ്പാക്കണം. സബ്‌സിഡി നേരിട്ട് ഉപഭോക്താക്കളുടെ അക്കൗണ്ടിലെത്തിക്കും.

പ്രവർത്തനക്ഷമത മെച്ചപ്പെടുത്താൻ കേന്ദ്രഭരണ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം സ്വകാര്യ കമ്പനികളെ ഏൽപ്പിക്കും.

വ്യവസായ പ്രോത്സാഹനം

 ക്രോസ് സബ്‌സിഡികൾ ഘട്ടമായി കുറയ്‌ക്കും

 സമയബന്ധിതമായി ഓപ്പൺ ആക്‌സസ്

 ഉത്പാദന, പ്രസാരണ കമ്പനികളെ തിരഞ്ഞെടുക്കുക മത്സരാടിസ്ഥാനത്തിൽ

മേഖലയുടെ സുസ്ഥിരത

 റെഗുലേറ്ററി സ്വത്തുക്കൾ പാടില്ല
 വൈദ്യുതി ഉത്പാദന കമ്പനികൾക്ക് കുടിശ്ശിക പാടില്ല

സ്മാർട്ട് പ്രീപെയ്ഡ് മീറ്ററുകൾ ഉപയോഗിക്കണം

വി.ജി.എഫിന് 8,100 കോടി

സാമൂഹ്യ അടിസ്ഥാന വികസന പദ്ധതികളിൽ സംസ്ഥാന സർക്കാരുകൾ വഴി വയബിലിറ്റി ഗ്യാപ് ഫണ്ടിംഗിന് (വി.ജി.എഫ്) 8,100 കോടി വകയിരുത്തും. വി.ജി.എഫ് മൊത്തം പദ്ധതി ചെലവിന്റെ 30 ശതമാനമാക്കും. (നിലവിൽ 20%).