ന്യൂഡൽഹി: ഇന്ത്യക്ക് വെന്റിലേറ്റർ വാഗ്ദാനം ചെയ്ത യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡിനെതിരെ യോജിച്ചാണ് പോരാടുന്നതെന്ന് മോദി ട്വിറ്ററിൽ പറഞ്ഞു.
യു.എസിന്റെ സുഹൃത്ത് രാജ്യമായ ഇന്ത്യയ്ക്ക് വെന്റിലേറ്ററുകൾ സംഭാവന ചെയ്യുമെന്ന് അഭിമാനത്തോടെ പ്രഖ്യാപിക്കുകയാണെന്ന് ട്രംപ് നേരത്തെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.പകർച്ചവ്യാധിയുടെ ഘട്ടത്തിൽ മോദിക്കും ഇന്ത്യയ്ക്കും ഒപ്പം നിലയുറപ്പിക്കുകയാണ്. വാക്‌സിൻ വികസിപ്പിക്കുന്നതിലും സഹകരിക്കുന്നുണ്ട്. അജ്ഞാതനായ ഈ ശത്രുവിനെ യോജിപ്പോടെ പരാജയപ്പെടുത്തുമെന്നും ട്രംപ് ട്വീറ്റ് ചെയ്തു.