rahul-gandhi
RAHUL GANDHI

ന്യൂഡൽഹി: ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ കേരളത്തിലെ ജനങ്ങൾ പുലർത്തുന്ന മികവ് കൊവിഡ് പ്രതിരോധത്തിലും പ്രതിഫലിച്ചെന്നും അത് മറ്റുള്ളവരും മാതൃകയാക്കണമെന്നും വയനാട്ട് എംപി രാഹുൽ ഗാന്ധി പറഞ്ഞു. വർഷങ്ങളായി വിദ്യാഭ്യാസ, ആരോഗ്യ രംഗത്ത് കേരളംമികവു പുലർത്തുന്നു. യു.ഡി.എഫും എൽ.ഡി.എഫും ഭരിച്ചപ്പോഴെല്ലാം അതു തുടർന്നു. വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും ജനങ്ങൾ നൽകുന്ന പ്രാധാന്യം അഭിനന്ദാർഹമാണ്. കൊവിഡ് പ്രതിരോധം വിജയിപ്പിക്കാൻ അതു സഹായകമായി. മറ്റുള്ളവരും അതു മാതൃകയാക്കണം.