rahul-gandhi-

ന്യൂഡൽഹി: ലോക്ക് ഡൗൺ മൂലം ജോലി നഷ്‌ടപ്പെടുകയും സ്വദേശത്തേക്ക് മടങ്ങാനാകാതെ പെരുവഴിയിൽ കുടുങ്ങുകയും ചെയ്‌ത അന്യസംസ്ഥാന തൊഴിലാളികളുടെ വിഷമമറിയാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെത്തി. ഡൽഹി സുഖ്‌ദേവ് വിഹാർ ഭാഗത്ത് മേൽപ്പാലത്തിന് കീഴിലും ഫുട്‌പാത്തിലുമായി കഴിയുന്ന തൊഴിലാളി കുടുംബങ്ങളുമായാണ് രാഹുൽ സംവദിച്ചത്. നാട്ടിലേക്ക് മടങ്ങാൻ ആവശ്യമായ സഹായങ്ങൾ ചെയ്യാമെന്ന് ഉറപ്പു നൽകി. രാഹുൽ മടങ്ങിയ ഉടൻ തൊഴിലാളികളിൽ ചിലരെ പൊലീസ് കസ്‌റ്റഡിയിലെടുത്തതായി കോൺഗ്രസ് ആരോപിച്ചു. അതേസമയം ലോക്ക് ഡൗൺ 50 ദിവസം കഴിഞ്ഞപ്പോൾ രാഹുൽ തൊഴിലാളികളെ കാണാൻ വന്നതിന്റെ ഉദ്ദേശ്യമെന്താണെന്ന് കേന്ദ്രമന്ത്രി ആർ.കെ. സിംഗ് ചോദിച്ചു.