ന്യൂഡൽഹി: കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന പ്രകാരം ഡൽഹിയിൽ നിന്ന് മേയ് 20ന് പ്രത്യേക ട്രെയിൻ പുറപ്പെടും. നോർക്കയിൽ രജിസ്‌റ്റർ ചെയ്‌ത വിദ്യാർത്ഥികൾ ഡൽഹി കേരളാഹൗസിന് വിവരം നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 10ന് മുമ്പായി >നോർക്ക ഐഡി><പേര്> എന്ന ക്രമത്തിൽ 8800748647 എന്ന നമ്പരിലേക്ക് എസ്.എം. എസ് ചെയ്യണമെന്ന് കേരളാ ഹൗസ് റസിഡന്റ് കമ്മിഷണർ അറിയിച്ചു. ഇതിനകം മെസേജ് അയച്ചവരും മറ്രു സംസ്ഥാനങ്ങളിൽ നിന്നുള്ളവരും വീണ്ടും അയയ്ക്കേണ്ടതില്ല.