loan

ന്യൂഡൽഹി: സംസ്ഥാനങ്ങളുടെ വായ്‌പാ പരിധി മൊത്തം ഉൽപാദനത്തിന്റെ മൂന്നു ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി വർദ്ധിപ്പിക്കണമെന്ന കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ ആവശ്യം കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് കേന്ദ്ര സർക്കാർ അംഗീകരിച്ചു. ഇതോടെ, സംസ്ഥാനങ്ങൾക്ക് മൊത്തം 4.28 ലക്ഷം കോടി രൂപ അധിക വായ്പയെടുക്കാൻ വഴിയൊരുങ്ങി.

സ്വാശ്രയ ഇന്ത്യ പാക്കേജിന്റെ അവസാന ഘട്ടമായി ഇതുൾപ്പെടെ ഏഴ് മേഖലകളിലെ പരിഷ്‌കാരങ്ങൾ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്നലെ പ്രഖ്യാപിച്ചു. ഇതോടെ, സ്വാശ്രയ ഇന്ത്യ പാക്കേജ് മൊത്തം 20.97ലക്ഷം കോടിയുടേതായി.രാജ്യത്തെ എല്ലാമേഖലകളും സ്വകാര്യവത്‌ക്കരിക്കുന്നതിലൂടെ സർക്കാർ സ്ഥാപനങ്ങളുടെ എണ്ണം കുറയ്ക്കും. ഡിജിറ്റൽ,​ ഓൺലൈൻ പഠനത്തിന് മുൻതൂക്കം നൽകി വിദ്യാഭ്യാസ രംഗം സമഗ്രമായി പരിഷ്‌കരിക്കും. ആരോഗ്യ,​ വ്യവസായ മേഖലകളിലും കമ്പനി നിയമത്തിലും പരിഷ്കാരങ്ങളുണ്ട്.

വായ്പ : അര ശതമാനത്തിന് ഉപാധികളില്ല

വർദ്ധിപ്പിക്കുന്ന രണ്ടു ശതമാനം വായ്പാ പരിധിയിൽ അര ശതമാനത്തിന് ( 3.5% വരെ )​ ഉപാധികളില്ല

അടുത്ത ഒരു ശതമാനം (3.5 % മുതൽ 4.5% വരെ) വായ്‌പയ്ക്ക് ഉപാധികൾ. തുക നാല് ഗഡുക്കളായി കിട്ടും. ഒരു രാജ്യം ഒരു റേഷൻ കാർഡ്, വ്യാപാരം ലളിതമാക്കൽ, വൈദ്യുതി വിതരണം, തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനം എന്നീ മേഖലകളിലെ കേന്ദ്രപരിഷ്‌കാരങ്ങൾക്ക് 0.25% വീതം ചെലവാക്കണം.

 ഈ ലക്ഷ്യം നേടിയാൽ അവസാന ഗഡുവായ അര ശതമാനം വായ്‌പ അനുവദിക്കും.

ആഭ്യന്തര ഉൽപാദനം വർദ്ധിപ്പിക്കൽ, കമ്മി കുറയ്‌ക്കൽ,​ കുടിയേറ്റ തൊഴിലാളി ക്ഷേമം, ഭക്ഷ്യവിതരണം, തൊഴിൽ സൃഷ്‌ടിക്കൽ, കാർഷികം, ഊർജ്ജം , ആരോഗ്യം, ശുചിത്വം തുടങ്ങിയവയ്ക്ക് മൊത്തം വായ്‌പ ഉപയോഗിക്കണം.

തൊഴിലുറപ്പിന് 40,000 കോടി കൂടി

കേന്ദ്ര ബഡ്‌ജറ്റിൽ വകയിരുത്തിയ 61,000 കോടിയ്‌ക്കു പുറമെ 40,000 കോടി

 സ്വന്തം നാട്ടിൽ 300 കോടി തൊഴിൽ ദിനങ്ങൾ

 അധിക തുക കാലവർഷ തൊഴിൽ, ജലസംരക്ഷണ ജോലികൾക്ക്

പൊതുമേഖല

അഴിച്ചു പണിയും

 തന്ത്രപ്രധാന മേഖലകളിൽ ഒരു പൊതുമേഖലാ സ്ഥാപനം . പരമാവധി നാലെണ്ണം . ബാക്കി ലയിപ്പിക്കുകയോ, സ്വകാര്യവത്‌ക്കരിക്കുകയോ, ഹോൾഡിംഗ് കമ്പനിക്കു കീഴിലാക്കുകയോ ചെയ്യും

 അവശേഷിച്ച മേഖലകൾ സ്വകാര്യവത്‌ക്കരിക്കും

 ചെറുകിട കമ്പനികൾക്ക് ഇളവ്

വിദ്യാഭ്യാസം

ഓൺലൈനിൽ


 ഡിജിറ്റൽ, ഓൺലൈൻ പഠനത്തിന് മുൻതൂക്കം നൽകുന്ന പ്രധാനമന്ത്രി ഇ-വിദ്യാ പദ്ധതി ഉടൻ

 പാഠഭാഗങ്ങൾ ഓൺലൈനിൽ പഠിപ്പിക്കാൻ 'ഒരു രാജ്യം ഒരു ഡിജിറ്റൽ പ്ളാറ്റ്ഫോം'

ഒന്ന് മുതൽ 12 ക്ളാസ് വരെ 12 ടിവി ചാനലുകൾ

ഇന്റർനെറ്റ് ഇല്ലാത്തവർക്ക് റേഡിയോ, കമ്മ്യൂണിറ്റി റേഡിയോ, പോഡ്‌കാസ്‌റ്റ് മാദ്ധ്യമങ്ങളിലൂടെ അദ്ധ്യയനം.

100 സർവ്വകലാശാലകൾക്ക് ഓൺലൈൻ കോഴ്സുകൾ.

ഭിന്നശേഷിക്കാരുടെ പഠനത്തിന് പ്രത്യേക ഓൺലൈൻ