bus

ന്യൂഡൽഹി: കൊവിഡ് കേസുകൾ ഒരു ലക്ഷത്തോട് അടുക്കവെ, സാമ്പത്തിക പ്രവ‌ർത്തനങ്ങൾക്ക് വഴിയൊരുക്കി കൂടുതൽ ഇളവുകളോടെ രാജ്യവ്യാപക സമ്പൂർണ ലോക് ഡൗൺ മേയ് 31 വരെ കേന്ദ്രസർക്കാർ നീട്ടി. റെഡ്,ഓറഞ്ച്,ഗ്രീൻ സോണുകൾ തീരുമാനിക്കൽ തുടങ്ങി സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകിയാണ് നാലാംഘട്ട ലോക് ഡൗൺ പ്രഖ്യാപിച്ചത്.

മാർഗനിർദ്ദേശത്തിൽ ഒഴിവാക്കാത്ത എല്ലാത്തരം പ്രവർത്തനങ്ങൾക്കും അനുമതിയുണ്ട്. ഓഫീസുകൾ,ഫാക്ടറികൾ,വ്യവസായ സ്ഥാപനങ്ങൾ എന്നിവയ്ക്ക് പ്രവർത്തിക്കാം. ഇക്കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാം.കണ്ടെയ്ൻമെൻറ് മേഖലകളിലൊഴികെ മാനദണ്ഡങ്ങൾ പാലിച്ച് ഇരുസംസ്ഥാനങ്ങളുടെയും അംഗീകാരത്തോടെ അന്തർസംസ്ഥാന ബസ് ഉൾപ്പെടെയുള്ള യാത്രാ വാഹനങ്ങൾക്ക് അനുമതി . സംസ്ഥാനത്തിനകത്തും ബസടക്കമുള്ള യാത്രാ വാഹനങ്ങൾക്ക് അനുമതി.

കണ്ടെയ്ൻമെന്റ് സോണുകളിൽ അവശ്യ സർവീസുകൾ മാത്രം. ആരോഗ്യ അടിയന്തര സാഹചര്യങ്ങളിൽ ഒഴികെ ജനങ്ങളുടെ പോക്കും വരും കർശനമായി നിയന്ത്രിക്കണം. സമ്പർക്കത്തിലുള്ളവരെ കണ്ടെത്തലും വീടുവീടാന്തരമുള്ള നിരീക്ഷണവും ഫലപ്രദമാക്കണം. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ 2005ലെ ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കാം.റെഡ് സോണുകൾ തീരുമാനിക്കുന്നതുൾപ്പെടെ കൂടുതൽ അധികാരം സംസ്ഥാനങ്ങൾ പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോൺഫറൻസിംഗിൽ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര തീരുമാനത്തിന് മുമ്പ് തന്നെ മിസോറം, പഞ്ചാബ്,തമിഴ്‌നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങൾ മേയ് 31 വരെ ലോക് ഡൗൺ നീട്ടിയിരുന്നു.

മറ്റ് ഇളവുകൾ

*കണ്ടെയ്ൻമെന്റ് സോണുകളും ബഫർ സോണുകളും ജില്ലാ അധികൃതർക്ക് വേ‌ർതിരിക്കാം.

* സംസ്ഥാനങ്ങൾക്ക് വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാം.

* ഓൺലൈൻ,വിദൂര വിദ്യാഭ്യാസത്തിന് അനുമതി
* ബസ് ഡിപ്പോകൾ, റെയിൽവേ സ്‌റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലെ കാൻറീനുകൾ പ്രവർത്തിക്കാം

* ഹോം ഡെലിവറിക്കായി റെസ്‌റ്റോറന്റുകളിലെ അടുക്കള പ്രവർത്തിക്കാം

* സ്‌റ്റേഡിയങ്ങളും സ്‌പോർട്‌സ് കോംപ്ലക്‌സുകളും പ്രവർത്തിക്കാം. കാഴ്ചക്കാർ പാടില്ല
* ആരോഗ്യ, ശുചീകരണ ജീവനക്കാർ, ആംബുലൻസ് എന്നിവയുടെ സംസ്ഥാന, അന്തർ സംസ്ഥാന യാത്രകൾക്ക് തടസമുണ്ടാകരുത്
* ഒഴിഞ്ഞ ട്രക്കുകൾ ഉൾപ്പെടെ ചരക്ക് വാഹനങ്ങളുടെയും നീക്കം

*ആരോഗ്യപ്രവർത്തകർ,പൊലീസുകാർ, ഉദ്യോഗസ്ഥർ, ടൂറിസ്റ്റുകൾ കുടുങ്ങിക്കിടക്കുന്നവർ എന്നിവർക്ക് താമസത്തിനും നിരീക്ഷണത്തിനുമായി ഏർപ്പെടുത്തിയ ഹോട്ടലുകൾ
*ആഭ്യന്തര മെഡിക്കൽ സർവീസ്, എയർ ആംബുലൻസ്, സുരക്ഷാ ആവശ്യങ്ങൾ എന്നീ വിമാന സർവീസുകൾ

ബാർബർ ഷോപ്പ് തുറക്കാം, ഓട്ടോ ഓടിക്കാം

ഓട്ടോ, ടാക്‌സി

ബാർബർ ഷോപ്പുകൾ,സ്പാ
മദ്യവിൽപ്പനശാലകൾ
സിഗരറ്റ്,പാൻമസാല കടകൾ
ക്ലിനിക്കുകൾ, ഒ.പികൾ
നിർമ്മാണ പ്രവർത്തനങ്ങൾ
ഇ-കൊമേഴ്‌സ്
കൃഷി,അനുബന്ധപ്രവർത്തനങ്ങൾ
ബാങ്കുകൾ, ഫൈനാൻസിംഗ് സ്ഥാപനങ്ങൾ
കൊറിയർ സർവീസ്,
തപാൽ