migrant-labours
MIGRANT LABOURS

ന്യൂഡൽഹി: നാട്ടിലേക്ക് മടങ്ങാനാകാതെ രാജ്യതലസ്ഥാനത്ത് കഴിയുന്ന കുടിയേറ്റത്തൊഴിലാളികൾക്കായി കോൺഗ്രസിന്റെ ഡൽഹിയിലെ ആസ്ഥാന മന്ദിരം ഐ.ടി.ഒയ്‌ക്ക് സമീപത്തെ രാജീവ് ഭവൻ തുറന്നുകൊടുത്തു. സാമൂഹിക അകലം പാലിച്ച് ഇവിടെ ഒരേസമയം അൻപതിലേറെ പേർക്ക് താമസിക്കാം. മൂന്നുനേരം ഭക്ഷണവും ലഭ്യമാക്കിയിട്ടുണ്ട്. കൊവിഡ് പ്രതിരോധിക്കാൻ സാനിറ്റൈസർ, മാസ്ക് എന്നിവയും നൽകി. തൊഴിലാളികൾക്കായി ട്രെയിൻ ടിക്കറ്റുകളും പാർട്ടി എടുത്തുനൽകുമെന്ന് ഡൽഹി കോൺഗ്രസ് അദ്ധ്യക്ഷൻ അനിൽ ചൗധരി പറഞ്ഞു. അന്യസംസ്ഥാനത്തൊഴിലാളികളെ കോൺഗ്രസിന്റെ ചെലവിൽ ബസുകളിൽ നാട്ടിലെത്തിക്കാൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അനുമതി തേടിയതായി കോൺഗ്രസ് നേതാക്കൾ അറിയിച്ചു.